June 8, 2025

അനക്കമില്ലാതെ സ്വർണവില

0
goldcat

തുടർച്ചയായ മൂന്നാം ദിനവും സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഇതോടെ സ്വർണം പവന് 53,440 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 6680 രൂപയാണ് നൽകേണ്ടത്. കഴിഞ്ഞ ദിവസം സ്വര്‍ണവിപണിയില്‍ മാറ്റങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇന്ന് അതിന്റെ തുടര്‍ച്ചയായാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച വര്‍ധിച്ച വില ശനിയാഴ്ച കുറഞ്ഞതാണ്. അതിനുശേഷം ഇപ്പോള്‍രണ്ടു ദിവസമായി സ്വര്‍ണവിലയില്‍ മാറ്റങ്ങള്‍ ഒന്നുമില്ല. 18 കാരറ്റ് സ്വര്‍ണത്തിനും വില വ്യത്യാസം ഉണ്ടായിട്ടില്ല. ഗ്രാമിന് 5540 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിവിലയിലും മാറ്റമില്ല. ഗ്രാമിന് 89 രൂപ എന്നതാണ് ഇന്നത്തെ വിപണി നിരക്ക്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

Leave a Reply

Your email address will not be published. Required fields are marked *