June 8, 2025

സ്ത്രീകൾക്ക് ബിസിനസ് തുടങ്ങാനായി പണം തടസ്സമാകില്ല; ഈട് ആവശ്യമില്ലാത്ത വായ്പകൾ ഇവയാണ്

0
images (1) (10)

സ്ത്രീ സംരംഭകർക്ക് ബിസിനസ് ആരംഭിക്കാനുള്ള മോഹത്തിന് തടസ്സംപകരുന്ന ഏറ്റവും വലിയ പ്രതിസന്ധി പലപ്പോഴും സാമ്പത്തിക പിന്തുണയാണ്. പ്രത്യേകിച്ച്, ജോലിയ്ക്ക് പോകാത്ത വീട്ടമ്മമാരാകുമ്പോൾ പണം സമ്പാദിക്കുക എന്നത് കൂടുതൽ ദുഷ്കരമാവും. എന്നിരുന്നാലും, വനിതകൾക്ക് ബിസിനസ് തുടങ്ങാൻ സർക്കാർ ലഭ്യമാക്കുന്ന നിരവധി വായ്പാ പദ്ധതികളുണ്ട്, ചിലതിൽ ഈട് ആവശ്യപ്പെടുന്നതിനും ആവശ്യമില്ല. അത്തരം ചില പ്രധാന വായ്പാ പദ്ധതികളെ കുറിച്ച് നാം പരിചയപ്പെടാം.മുദ്ര യോജന സ്കീം (ഈട് ആവശ്യമില്ല):ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കായി മുദ്ര യോജന പദ്ധതിയുണ്ട്. ഇത് മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലായി ലഭ്യമാണ്. 50000 രൂപവരെ വായ്പ ലഭിക്കുന്ന ‘ശിശു പദ്ധതി’, 50000 മുതൽ 5 ലക്ഷം രൂപ വരെ ലഭിക്കുന്ന ‘കിശോർ പദ്ധതി’, 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന ‘തരുൺ പദ്ധതി’ എന്നിവയാണ്. ഈ പദ്ധതി വളരെ ആകർഷകമാണ്, കാരണം ഇതിൽ വായ്പയ്ക്ക് ഈട് ആവശ്യമില്ല. പൊതുമേഖലാ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, സഹകരണ-സ്വകാര്യ ബാങ്കുകൾ എന്നിവയിൽ നിന്നു വായ്പ ലഭ്യമാണ്.മഹിളാ ഉദ്യം നിധി പദ്ധതി:സിഡ്ബി ഒരുക്കിയിരിക്കുന്ന ഈ പദ്ധതി ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നതിനും ബിസിനസ് വിപുലീകരണത്തിനും സാമ്പത്തിക സഹായം നൽകുന്നു. വായ്പ അനുവദിക്കുന്നത് ബാങ്കുകളാണ്, അതിനാൽ പലിശനിരക്കുകൾ വ്യത്യസ്തമായിരിക്കും.സ്റ്റാൻഡ് അപ്പ് ഇന്ത്യ:പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെ സ്ത്രീകൾക്കായി സൃഷ്ടിച്ചിട്ടുള്ള ഈ പദ്ധതി വഴി 10 ലക്ഷം മുതൽ 1 കോടി രൂപവരെ വായ്പ ലഭിക്കും. നിർമ്മാണം, സേവനം, വ്യാപാര മേഖലകളിൽ ഇത് ഉപയോഗിക്കാവുന്നതാണ്. വായ്പയുടെ പരമാവധി തിരിച്ചടവ് കാലയളവ് 7 വർഷമാണ്.അന്നപൂർണ്ണ പദ്ധതി:ഫുഡ് കാറ്ററിംഗ് ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾക്കുള്ള ഈ പദ്ധതിയിൽ 1 ലക്ഷം രൂപവരെ വായ്പ ലഭിക്കും. അടുക്കള ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിനാണ് വായ്പ ഉപയോഗിക്കാനാവുക.ഉദ്യോഗിനി പദ്ധതി:18 മുതൽ 45 വയസ്സുവരെ പ്രായമുള്ള, വാർഷിക വരുമാനം 45000 രൂപയിൽ താഴെ ഉള്ള സ്ത്രീകൾക്കുള്ള വനിതാ വികസന കോർപ്പറേഷനിന്റെ പദ്ധതിയാണിത്. 1 ലക്ഷം രൂപവരെ വായ്പ ലഭ്യമാണ്. വിധവകൾ, വികലാംഗർ തുടങ്ങിയവർക്ക് വരുമാനപരിധി ബാധകമല്ല.

Leave a Reply

Your email address will not be published. Required fields are marked *