June 8, 2025

ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് 1000 രൂപ ഓണം ഉത്സവബത്ത അനുവദിച്ചു

0
images

സംസ്ഥാനത്തെ കുടുംബശ്രീയുടെ കീഴിലുള്ള ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഈ ഓണത്തിന് 1000 രൂപ ഉത്സവബത്ത അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. കോര്‍പ്പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയ്ക്ക് തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും പ്രത്യെക തുക അനുവദിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. 2023-ലും ഇതേ രീതിയില്‍ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഉത്സവബത്ത അനുവദിച്ചിരുന്നു. ഈ വര്‍ഷവും ഉത്സവബത്ത നല്‍കണമെന്ന ആവശ്യവുമായി കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സര്‍ക്കാരിന് കത്തയച്ചിരുന്നു, അതിന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. സംസ്ഥാനത്തെ 34,627 ഹരിതകര്‍മ സേനാംഗങ്ങള്‍ക്കും ഓരോരുത്തര്‍ക്കും ആയിരം രൂപ വീതം ലഭിക്കും.പൊതുമേഖല ജീവനക്കാര്‍ക്ക് ഓണത്തോടനുബന്ധിച്ച് 4000 രൂപ ബോണസും, ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2750 രൂപ പ്രത്യേക ഉത്സവബത്തയും സര്‍ക്കാര്‍ നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *