June 8, 2025

ഹോം സ്‌റ്റേ ഉടമകള്‍ക്ക് സന്തോഷിക്കാം; 20,000 രൂപ സാമ്പത്തിക സഹായം

0
having-breakfast-in-sharavathi-valley-homestay-in-karnataka

സംസ്ഥാനത്ത് ഉത്തരവാദിത്ത ടൂറിസം ശക്തിപ്പെടുത്തുന്നതിനായി ടൂറിസം വകുപ്പ് ഹോം സ്റ്റേകളും നാടൻ അടുക്കളകളും സാമ്പത്തികമായി സഹായിക്കുന്നു. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഇത്തരത്തിലുള്ള സ്ഥാപനങ്ങൾക്ക് ബയോഗ്യാസ് പ്ലാന്റിനായി 20,000 രൂപ വരെ ധനസഹായം ലഭ്യമാകും. ഈ ആനുകൂല്യം ഉത്തരവാദിത്ത ടൂറിസം മിഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് ലഭിക്കുക. ടൂറിസം മേഖലയിൽ ജനങ്ങളുടെ പങ്കാളിത്തത്തോടെ വികസനം നടപ്പിലാക്കാനുള്ള പദ്ധതിയുടേതായാണ് ഇത് നടപ്പിലാക്കുന്നതെന്ന് സംസ്ഥാന ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. ഈ വർഷം 20 ഹോം സ്റ്റേകളും 20 നാടൻ അടുക്കളകളും സാമ്പത്തിക സഹായം നേടും. മികച്ച യൂണിറ്റുകൾക്ക് അടുത്ത വർഷവും ഈ സഹായം തുടരും.സ്ത്രീകൾക്ക് മുൻഗണനഉത്തരവാദിത്ത ടൂറിസം മിഷൻ കീഴിൽ സംസ്ഥാനത്ത് 5,660 യൂണിറ്റുകൾ ഇപ്പോൾ പ്രവർത്തിക്കുന്നു. ഒരു വർഷം മുമ്പ്‌തന്നെ രജിസ്റ്റർ ചെയ്ത് സജീവമായി പ്രവർത്തിക്കുന്ന യൂണിറ്റുകൾക്കാണ് ഈ സഹായം ലഭിക്കുക. സ്ത്രീകൾ നടത്തുന്ന യൂണിറ്റുകൾക്ക് പ്രത്യേക മുൻഗണന നൽകും. ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചതിനു ശേഷമുള്ള ബിൽ സഹിതം അപേക്ഷ നൽകിയാൽ സഹായധനം ലഭ്യമാണ്. മിഷൻ കോഓർഡിനേറ്റർമാരുടെ നേതൃത്വത്തിൽ പ്ലാന്റുകളിൽ പരിശോധന നടത്തും. ടൂറിസ്റ്റുകൾക്കായി വീടുകളിൽ ഭക്ഷണം തയ്യാറാക്കുന്ന നാടൻ അടുക്കള യൂണിറ്റുകൾക്കും ഈ സഹായം ലഭ്യമാണ്. കേരളത്തിന്റെ തനത് വിഭവങ്ങൾ വിനോദസഞ്ചാരികൾക്ക് ലഭ്യമാക്കുന്നതാണ് നാടൻ അടുക്കള യൂണിറ്റുകളുടെ ലക്ഷ്യം. കൂടുതൽ വിവരങ്ങൾക്ക് ഉത്തരവാദിത്ത ടൂറിസം മിഷന്റെ 0471 2334749 എന്ന നമ്പരിൽ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *