June 8, 2025

ഇന്ത്യയിൽ വൈദ്യുതി ഉപഭോഗം കുറയുന്നു

0
images (1) (8)

രാജ്യത്ത് മുൻ വർഷത്തേക്കാൾ 144.21 ബില്യൺ യൂണിറ്റ് വരെ വൈദ്യുതി കുറഞ്ഞു. രാജ്യത്തുടനീളമുള്ള ശക്തമായ മഴയാണ് പ്രധാന കാരണം, കൂടാതെ എയർ കണ്ടീഷണറുകൾ, ഡെസേർട്ട് കൂളറുകൾ പോലുള്ള തണുപ്പിക്കൽ ഉപകരണങ്ങളുടെ ഉപയോഗം ഇതോടെ കുറഞ്ഞു.ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം, ഓഗസ്റ്റിൽ 287.1 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി, സാധാരണ 248.1 മില്ലിമീറ്ററിനേക്കാൾ 16 ശതമാനം കൂടുതലാണ്.2023 ഓഗസ്റ്റിൽ വൈദ്യുതി ഉപഭോഗം 151.32 ബില്യൺ യൂണിറ്റ് ആയിരുന്നുവെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 2024 ഓഗസ്റ്റിൽ ഏറ്റവും ഉയർന്ന വൈദ്യുതി വിതരണവും (പവർ ഡിമാൻഡ് മീറ്റ്) 216.68 ജിഗാവാട്ടായി ചുരുങ്ങി.ഈ വർഷം മെയ് മാസത്തിൽ വൈദ്യുതി ആവശ്യകത 250 ജിഗാവാട്ട് എന്ന എക്കാലത്തെയും ഉയർന്ന നിരക്കിൽ എത്തിയിരുന്നു. 2023 സെപ്റ്റംബർ മാസത്തിൽ മുൻപ് രേഖപ്പെടുത്തിയിരുന്ന ഏറ്റവും ഉയർന്ന പവർ ഡിമാൻഡ് 243.27 ജിഗാവാട്ട് ആയിരുന്നു.വൈദ്യുതി മന്ത്രാലയം 2024 മെയ് മാസത്തിൽ പകൽ സമയത്ത് 240 ജിഗാവാട്ട്, വൈകുന്നേരം 235 ജിഗാവാട്ട്, ജൂണിൽ 235 ജിഗാവാട്ട് എന്നിവയാണ് കണക്കാക്കിയിരിക്കുന്നത്.വേനൽക്കാലത്ത് പരമാവധി വൈദ്യുതി ആവശ്യകത 260 ജിഗാവാട്ടിൽ എത്തുമെന്നാണ് മന്ത്രാലയം കണക്കാക്കുന്നത്.ഗണേശ ചതുര്‍ത്ഥി മുതൽ ഉത്സവ സീസൺ ആരംഭിച്ചതോടെ, രാജ്യത്ത് വാണിജ്യ, വ്യവസായ മേഖലകളിൽ വൈദ്യുതി ഉപഭോഗം മെച്ചപ്പെടുമെന്ന്, ഇതോടെ വരും ദിവസങ്ങളിൽ വൈദ്യുതി ആവശ്യം നിലനിൽക്കും എന്നും അധികൃതർ വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *