കേരള താളി ഹെയർ കെയർ ശ്രേണിയുമായി മാമാഎർത്ത്

കൊച്ചി: പുതിയ കേരള താളി ഹെയർ കെയറിൻ്റെ ശ്രേണി പുറത്തിറക്കി മാമാഎർത്ത്. കേരളത്തിൻ്റെ സാംസ്കാരിക പൈതൃകത്തിനുള്ള ആദരവായ ശ്രേണി, മുടി സംരക്ഷണത്തിൽ പ്രകൃതിയുടെ നന്മകൾ ഒരുമിച്ച് കൊണ്ടുവരുന്നു. പരമ്പരാഗത കേരള താളിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, പോഷകപ്രദവുമായ ചേരുവകളുടെ സമന്വയമാണ് പുതിയ ഹെയർ കെയർ ശ്രേണി. കേശസംരക്ഷണത്തിൽ പേരുകേട്ട ചെമ്പരത്തി, ഷിക്കക്കൈ, നെല്ലിക്ക എന്നിവ പോലെയുള്ള പ്രകൃതിദത്ത ചേരുവകളോടെയാണ് ഈ ശ്രേണി തയ്യാറാക്കിയിരിക്കുന്നത്.മൾട്ടിനാഷണൽ കമ്പനികൾ പലപ്പോഴും തങ്ങളുടെ ഉൽപ്പന്നങ്ങൾ വിവിധ രാജ്യങ്ങൾക്കനുസൃതമായി തയ്യാറാക്കുന്ന വിപണിയിൽ, ഇന്ത്യൻ രീതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് മാമാഎർത്ത് എന്ന് ഹൊനാസ കൺസ്യൂമർ ലിമിറ്റഡിൻ്റെ സഹസ്ഥാപകനും ചീഫ് ഇന്നൊവേഷൻ ഓഫീസറുമായ ഗസൽ അലഗ് പറഞ്ഞു.