June 8, 2025

ഇനി മുതൽ വാട്സ്ആപ്പിൽ മെസ്സേജ് അയക്കാൻ നമ്പറിന്റെ ആവശ്യമില്ല

0
how-to-see-who-viewed-whatsapp-status-01

സാമൂഹികമാധ്യമങ്ങളുടെ കൂട്ടത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് വാട്സ്ആപ്പ്. വേഗത്തിൽ ആശയവിനിമയം നടത്താനും, ഫയലുകൾ, ചിത്രങ്ങൾ, രേഖകൾ തുടങ്ങിയവ കൈമാറാനും ആദ്യ പരിഗണന വാട്സ്ആപ്പിന് ആയിരിക്കും. എന്നിരുന്നാലും, എന്നാൽ ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം സന്ദേശം അയക്കാനും, ഡാറ്റ കൈമാറ്റം ചെയ്യാനും നമ്പർ സേവ് ചെയ്യണമെന്നാണ്. അതുവഴി താൽക്കാലിക ആവശ്യങ്ങൾക്ക് പരിചയമില്ലാത്തവരുടെ നമ്പറുകൾ പോലും സേവ് ചെയ്യേണ്ടി വരുന്നു എന്നതാണ്.

വാട്സ്ആപ്പ് പുറത്തിറങ്ങി 15 വർഷം കഴിഞ്ഞിട്ടും ഈ പ്രശ്നത്തിന് യഥാർത്ഥ പരിഹാരം കമ്പനി ഇതുവരെ കണ്ടുപിടിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ മെറ്റ ഈ പ്രശ്നം പരിഹരിക്കാൻ തീരുമാനിച്ചിരിക്കുന്നു.ഇനിമുതൽ ഒരാളുടെ നമ്പർ അറിയാതെയും വാട്സ്ആപ്പിൽ പരസ്പരം മെസേജ് അയക്കാൻ കഴിയും. നമ്പറിന് പകരം ഇനി ഉപയോഗിക്കപ്പെടുന്നത് യൂസർനെയിമാണ്. മെറ്റ വേഗത്തിൽ പുറത്തിറക്കാൻ പോകുന്ന ഈ പുതിയ അപ്ഡേറ്റ് ഉപയോക്താക്കൾക്ക് പുതിയ അനുഭവം നൽകും. ഇനി മുതൽ, മറ്റുള്ളവർക്ക് സന്ദേശം അയയ്ക്കാൻ, നിങ്ങളുടെ ഫോൺ നമ്പർ നൽകേണ്ടതില്ല, പകരം യൂസർനെയിമുകൾ കൈമാറിയാൽ മതിയാകും. മെറ്റയുടെ ഈ പുതിയ പരിഷ്കാരത്തിന്റെ പ്രധാന ലക്ഷ്യം, ഉപയോക്താക്കളുടെ സ്വകാര്യത വർധിപ്പിക്കുക എന്നതാണ്.ഈ പുതിയ അപ്ഡേറ്റ് അടുത്ത വർഷത്തോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഇപ്പോഴത്തെ ആൻഡ്രോയിഡ് ബീറ്റാ വേർഷൻ 2.24.18.2 ല്‍ പുതിയ ഫീച്ചർ ഇതിനകം പരീക്ഷണാർത്ഥം ലഭ്യമാണ്. ഇതോടെ വാട്സ്ആപ്പ് മൂന്നു വിധത്തിൽ ഉപയോഗിക്കാവുന്നതായിരിക്കും.

1. ഇപ്പോഴത്തെ പോലെ തന്നെ ഫോൺ നമ്പറുകൾ ഉപയോഗിച്ച് വാട്സ്ആപ്പ് തുടരാം.

2. ഫോൺ നമ്പർ ഉപയോഗിച്ച് വാട്സ്ആപ്പ് അക്കൗണ്ട് തുടങ്ങുകയും, പിന്നീട് പുതിയ ഒരു യൂസർനെയിം ഉണ്ടാക്കുകയും, അതുപയോഗിച്ച് ഫോൺ നമ്പർ മറച്ചുവച്ച് ആശയവിനിമയം നടത്തുകയും ചെയ്യാം.

3. യൂസർനെയിമിനൊപ്പം, ഒരു പിൻനമ്പർ കൂടി ചേർക്കാം. നിങ്ങൾക്ക് സന്ദേശം അയയ്ക്കാൻ, മറ്റുള്ളവർക്ക് ആ നാല് അക്ക പിൻനമ്പർ അറിയേണ്ടതുണ്ടാവും. ആവശ്യമെങ്കിൽ മാത്രമേ ഈ ഫീച്ചർ തിരഞ്ഞെടുക്കാൻ പറ്റൂ.എന്തായാലും വർഷങ്ങളായി നിലനിന്നിരുന്ന വാട്സ്ആപ്പിന്റെ ഈ പോരായ്മ പരിഹരിക്കുന്നതോടെ ഉപഭോക്താക്കളുടെ സുരക്ഷാ ആശങ്കകൾക്ക് പരിഹാരമാകും.

Leave a Reply

Your email address will not be published. Required fields are marked *