യൂട്യൂബ്; എല്ലാ പ്രീമിയം പ്ലാനുകളുടേയും നിരക്ക് വർദ്ധിക്കും

യുട്യൂബ് പ്രീമിയത്തിന്റെ എല്ലാ പ്രീമിയം പ്ലാനുകളിലും നിരക്കുകൾ വർദ്ധിക്കുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യയിലെ വ്യത്യസ്ത സബ്സ്ക്രിപ്ഷൻ പ്ലാനുകൾ, അതായത്, വ്യക്തിഗത, കുടുംബ, വിദ്യാർഥി സബ്സ്ക്രിപ്ഷനുകൾ എന്നിവയെല്ലാം ഈ നിരക്ക് വർധനയുടെ പരിധിയിലാണ്. ഈ മാറ്റങ്ങളെക്കുറിച്ച് യുട്യൂബ് ഇമെയിൽ മുഖേന ഉപഭോക്താക്കളെ അറിയിച്ചിരിക്കുന്നു.
ഓരോ വീട്ടിലെയും അഞ്ചു അംഗങ്ങൾക്ക് വരെ പരസ്യരഹിത സേവനം വാഗ്ദാനം ചെയ്യുന്ന ഫാമിലി പ്ലാനിലാണ് ഏറ്റവും വലിയ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ഫാമിലി പ്ലാൻമനിന്നുള്ള പ്രതിമാസ ചാർജ് 189 രൂപയിൽ നിന്ന് 299 രൂപയായി ഉയർത്തിയിരിക്കുന്നു.
വിദ്യാർഥികൾക്കുള്ള പ്ലാനും വ്യക്തിഗത പ്ലാനും ഈ നിരക്ക് വർദ്ധനയുടെ ഭാഗമാണ്. സ്റ്റുഡന്റ് പ്ലാൻ, മുമ്പ് പ്രതിമാസം 79 രൂപയായിരുന്നുവെങ്കിൽ, ഇപ്പോൾ 89 രൂപയായി ഉയർന്നു. വ്യക്തിഗത പ്ലാൻ (ഒരു മാസം) മുൻപ് 139 രൂപയായിരുന്നു, ഇപ്പോൾ 159 രൂപയായി വർദ്ധിപ്പിച്ചിരിക്കുന്നു.