July 21, 2026

പുതിയ രൂപത്തിൽ അൽക്കസാർ; സെപ്റ്റംബർ 9 ന് വിപണിയിൽ

0
images (2) (4)

അൽക്കസാറിന്റെ പുതിയ മോഡലിന്റെ ബുക്കിങ് ആരംഭിച്ച് ഹ്യുണ്ടേയ്. സെപ്റ്റംബര്‍ ഒമ്പതിന് വിപണിയിലെത്തുന്ന വാഹനം 25000 രൂപ നൽകി ബുക്ക് ചെയ്യാം. മുഖം മിനുക്കിയെത്തുന്ന ഹ്യുണ്ടേയ് അല്‍ക്കസാര്‍ ഇന്ത്യയില്‍ അകത്തും പുറത്തും സ്റ്റൈലിങ്ങില്‍ പല മാറ്റങ്ങളുമായാണ് ത്രീ റോ എസ് യു വിയായ അല്‍ക്കസാര്‍ എത്തുന്നത്. ഒമ്പത് നിറങ്ങളിൽ പുതിയ വാഹനം ലഭിക്കും. ഇന്ത്യന്‍ വിപണിയില്‍ ടാറ്റ സഫാരി, എംജി ഹെക്ടര്‍ പ്ലസ് എന്നിവരായിരിക്കും അല്‍ക്കസാറിന്റെ പ്രധാന എതിരാളികള്‍.ഈ വര്‍ഷം തന്നെ മുഖം മിനുക്കിയെത്തിയ മറ്റൊരു ഹ്യുണ്ടേയ് മോഡലായ ക്രേറ്റയോട് സാമ്യതയും വ്യത്യാസങ്ങളും അല്‍ക്കസാറിനുണ്ട്. അതേസമയം സ്പ്ലിറ്റ് ഹെഡ്‌ലാംപ് ഡിസൈനില്‍ മാറ്റങ്ങളില്ല. ഗ്രില്ലും മുന്നിലെ ബംപറും മാറിയിട്ടുണ്ട്. പുതിയ അലോയ് വീലുകളും സൈഡ് ക്ലാഡിങിലെ മാറ്റങ്ങളും വശങ്ങളില്‍ നിന്നുള്ള അല്‍ക്കസാറിന്റെ രൂപത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. പിന്നിലേക്കുവന്നാല്‍ പുതിയ ടെയില്‍ ലൈറ്റ് ഡിസൈനാണ് അല്‍ക്കസാറിന് നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *