പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്; വോയിസ് മെസ്സേജുകൾ ടെക്സ്റ്റ് ആക്കി മാറ്റാം

വാട്ട്സ്ആപ്പ് പുറത്തിറക്കിയ പുതിയ ഫീച്ചറായ വോയ്സ് ട്രാൻസ്ക്രിപ്ഷൻ ഉപയോക്താക്കൾക്ക് വോയ്സ് സന്ദേശങ്ങളെ ടെക്സ്റ്റാക്കി മാറ്റാനുള്ള സൗകര്യം നൽകുന്നു. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ, വോയ്സ് മെസേജുകൾ കേൾക്കാതെ അതിലെ ഉള്ളടക്കം വായിക്കാനുള്ള ഈ ഫീച്ചർ വളരെ പ്രയോജനകരമാണ്. ശബ്ദ സന്ദേശങ്ങൾ കേൾക്കാൻ കഴിയാത്ത സാഹചര്യങ്ങളിലോ, വോയ്സ് മെസേജിലെ കാര്യങ്ങൾ വേഗത്തിൽ ടെക്സ്റ്റായി ലഭിക്കണമെന്നാവശ്യപ്പെട്ടാലോ ഈ ഫീച്ചർ ഉപയോഗിച്ചുപോരാം.ഹിന്ദി, ഇംഗ്ലീഷ്, സ്പാനിഷ്, പോർചുഗീസ്, റഷ്യൻ തുടങ്ങിയ ഭാഷകളിൽ ഈ സേവനം ഇപ്പോൾ ലഭ്യമാണ്. ആദ്യം ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിരിക്കുന്ന ഈ ഫീച്ചർ പിന്നീട് മറ്റ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.