March 16, 2026

ഐഫോണ്‍ 16 പ്രോ മാക്‌സ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്ക്രീന്‍ ബെസെല്‍സ് കൊണ്ടു വരുന്നു

0
IMG-20240822-WA0033

കാലിഫോര്‍ണിയ: ഐഫോണ്‍ 16 സിരീസിന്റെ പുറത്തിറങ്ങാനുളള സമയവും ഇനി ഏതാനം ദിവസങ്ങൾ മാത്രം. ഈ ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന മോഡലായ ഐഫോണ്‍ 16 പ്രോ മാക്‌സിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.റിപ്പോർട്ടുകൾ പ്രകാരം, ഐഫോണ്‍ 16 പ്രോ മാക്‌സിന് ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും ചെറുതായ സ്ക്രീന്‍ ബെസെല്‍സ് (സ്ക്രീനിന്റെ ചുറ്റുമുള്ള സുതാര്യമായ പാന്ൽ) ലഭ്യമാകും. ഇത് 1.15 എംഎം മാത്രമായിരിക്കും, ഒപ്പം പുതുക്കിയ ഡിസൈനും പുറത്ത് വന്നിട്ടുണ്ട്. 2023-ലെ ഐഫോണ്‍ 15 പ്രോ മാക്‌സില്‍ 1. 71 എംഎം വിസ്തൃതിയുള്ള ബെസെല്‍സ് ഉണ്ടായിരുന്നു.ഈ പുതിയ 1.15 എംഎം സ്ക്രീന്‍ ബെസെല്‍സ് ഗ്യാലക്‌സി എസ് 24 സീരീസിനും ഗൂഗിള്‍ പിക്‌സല്‍ 9 പ്രോ എക്‌സ്‌എല്ലിനും താരതമ്യപ്പെടുത്തുമ്പോൾ കുറവായിരിക്കും. ബെസെല്‍സ് ചുരുക്കുന്നതിനാൽ, ഉപഭോക്താക്കൾക്ക് ഡിസ്പ്ലെയിൽ കൂടുതൽ സ്ഥലം ലഭിക്കും, ഇത് ഫോൺ ഉപയോഗം കൂടുതൽ സൗകര്യപ്രദമാക്കും. സ്ക്രീന്‍ ബെസെല്‍സ് കുറയ്ക്കുന്നതിന് വേണ്ടി ആപ്പിള്‍ പ്രത്യേക പരിശ്രമം നടത്തിയതായി അറിയിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *