കേരളത്തില്‍ 101 കാറുകള്‍ ഡെലിവറി ചെയ്ത് ഫോക്സ്വാഗണ്‍ ഇന്ത്യ

കൊച്ചി: ഫോക്സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ, മലയാള പുതുവര്‍ഷത്തിന്‍റെ ആദ്യ ദിനമായ ചിങ്ങം ഒന്നിന് കേരളത്തില്‍ 101 കാറുകള്‍ ഉപഭോക്താക്കള്‍ക്ക് ഡെലിവറി ചെയ്ത് പുതുവര്‍ഷം ആഘോഷിച്ചു. ഫോക്സ്വാഗണ്‍ ബ്രാന്‍ഡിനോടുള്ള ഉപഭോക്താക്കളോടുള്ള വിശ്വാസവും ആവേശവും പ്രദര്‍ശിപ്പിക്കുന്നതായിരുന്നു ഈ മെഗാ ഡെലിവറി ഇവന്‍റ്. സമാനതകളില്ലാത്ത ഉപഭോക്തൃ അനുഭവങ്ങള്‍ നല്‍കുന്നതിനുള്ള ഫോക്സ്വാഗണ്‍ ബ്രാന്‍ഡിന്‍റെ പ്രതിബദ്ധതയെ അടിവരയിടുന്നതിനൊപ്പം, കേരള വിപണിയില്‍ ബ്രാന്‍ഡിന്‍റെ ശക്തമായ സാന്നിധ്യം ഉയര്‍ത്തിക്കാട്ടാനും ഈ മെഗാ ഡെലിവറിയിലൂടെ കഴിഞ്ഞു.പുതുതായി പുറത്തിറക്കിയ ഓണം സ്പെഷ്യല്‍ എഡിഷന്‍ മോഡലുകളായ ടൈഗണ്‍, വിര്‍ടസ് എന്നിവയുടെ 55 ബുക്കിങ്ങുകള്‍ ലോഞ്ച് ചെയ്ത് വെറും 10 ദിവസങ്ങള്‍ക്കുള്ളില്‍ നേടാന്‍ ഫോക്സ്വാഗണ്‍ കേരളയ്ക്ക് കഴിഞ്ഞിരുന്നു. ഇന്ത്യയില്‍ ഫോക്സ്വാഗണ്‍ നല്‍കുന്ന വാഗ്ദാനങ്ങളോടുള്ള വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയെയും, അതിന്‍റെ വൈവിധ്യമാര്‍ന്ന ഉപഭോക്തൃ അടിത്തറയുടെ മുന്‍ഗണനകളും പാരമ്പര്യങ്ങളും നിറവേറ്റുന്നതിനുള്ള ബ്രാന്‍ഡിന്‍റെ തുടര്‍ച്ചയായ ശ്രമങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണ് ഈ വിജയകരമായ ബുക്കിങ്ങുകള്‍ .