June 8, 2025

റിലയൻസ് ക്യാപിറ്റൽ വിഷയത്തിൽ ഹിന്ദുജയ്‌ക്കെതിരായി അംബാനി

0
anil-ambani-1710918025

കഴിഞ്ഞ ചില മാസങ്ങളായി ഇന്ത്യയിലെ ബിസിനസ് രംഗത്ത് ഏറെ ചര്‍ച്ചയായ വിഷയങ്ങളിലൊന്നാണ് റിലയൻസ് ക്യാപിറ്റലിന്റെ റെസല്യൂഷൻ പ്ലാനുമായി ബന്ധപ്പെട്ട സംഭവങ്ങൾ. അനിൽ അംബാനി വീണ്ടും ഉയിർപ്പിക്കാൻ ശ്രമിക്കുന്ന ഘട്ടത്തിലാണ് ഈ വിഷയത്തിന് ഇത്രയും പ്രാധാന്യം ലഭിക്കുന്നത്.

റിസോലൂഷൻ പ്ലാനായ 9,650 കോടി രൂപയുടെ കരാർ ഈ വർഷം ഫെബ്രുവരിയിൽ ഹിന്ദുജ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. റിലയൻസ് ക്യാപിറ്റലിന് വേണ്ടി ഐഐഎച്ച്എൽ (ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഹോൾഡിംഗ്സ്) 2,750 കോടി രൂപ സമർപ്പിക്കുകയും, എൻസിഎൽടി (നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ) നിർദേശിച്ച മൂന്നു വർഷത്തേക്ക് ‘റിലയൻസ്’ എന്ന ബ്രാൻഡ് പേരുപയോഗിക്കാൻ അവർക്കു അനുവാദം ലഭിക്കുകയും ചെയ്തു.എന്നാൽ, ഈ തീരുമാനത്തിനെതിരെ അനിൽ ധീരുഭായ് അംബാനി വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (എഡിഎവിപിഎൽ) ഇപ്പോൾ എൻസിഎൽടിയിൽ പുതിയ ഒരു അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. അവരുടെ ആവശ്യം, റെസല്യൂഷൻ പ്രക്രിയ പൂർത്തിയായ ഉടൻ തന്നെ ‘റിലയൻസ്’ ബ്രാൻഡ് നാമം ഉപയോഗിക്കുന്നത് ഐഐഎച്ച്എൽ അവസാനിപ്പിക്കണമെന്ന്.

‘റിലയൻസ്’ എന്ന ബ്രാൻഡ് പേരിന്റെ ഉടമസ്ഥാവകാശം റിലയൻസ് ക്യാപിറ്റലിനില്ല, മാത്രമല്ല, അത് ഒരു അസറ്റായിട്ടും കണക്കാക്കാനാകില്ല എന്ന് കമ്പനി വിശദീകരിക്കുന്നു. ‘റിലയൻസ്’ എന്ന പേരിന്റെ ഉടമസ്ഥാവകാശം മുകേഷ് അംബാനിയും അനിൽ അംബാനിയും 50:50 അനുപാതത്തിൽ പങ്കിടുന്നതാണെന്നും, ഈ പേരിന്റെ ഉപയോഗം ഏതെങ്കിലും മൂന്നാം കക്ഷിക്ക് അനുവദിക്കില്ലെന്നും കമ്പനി വാദിക്കുന്നു.മൗറീഷ്യസിലെ ചില കമ്പനികൾക്കായി ഹിന്ദുജ ഗ്രൂപ്പ് ഇതിനകം ‘റിലയൻസ്’ ബ്രാൻഡിന്റെ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ സാഹചര്യത്തിൽ, അനിൽ അംബാനി ഇത്തരം നീക്കത്തിനെതിരെ ചെക്ക് വെച്ചിരിക്കുകയാണ്.

ഐഐഎച്ച്എല്ലിന് മൂന്ന് വർഷത്തേക്ക് ‘റിലയൻസ്’ ബ്രാൻഡ് ഉപയോഗിക്കാൻ അനുവാദം നൽകിയപ്പോള്‍ തങ്ങളുടെ വാദം ആരും പരിഗണിച്ചില്ലെന്നും, നിലവിലെ കരാർ കാലാവധി ഈ വർഷം അവസാനിക്കുമെന്നും എഡിഎവിപിഎൽ പറയുന്നു.2014 ഏപ്രിലിൽ എഡിഎവിപിഎൽ റിലയൻസ് ക്യാപിറ്റലിനായി ഒരു ബ്രാൻഡ് ലൈസൻസിംഗ് കരാർ സൈൻ ചെയ്തിരുന്നു. 10 വർഷത്തേക്ക് നോൺ-എക്സ്‌ക്ലൂസീവ്, റോയൽറ്റി ഫ്രീ ലൈസൻസ് പ്രകാരമാണ് റിലയൻസ് ക്യാപിറ്റൽ ഈ ബ്രാൻഡ് ഉപയോഗിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *