ഷഓമിയുടെ ‘ഓണവിസ്മിയം’ ഓഫർ 2024

ഷഓമിയുടെ ‘ഓണവിസ്‌മിയം’ ഓഫറിലൂടെ ഈ ഓണത്തിന് നിരവധി ആകർഷകമായ സമ്മാനങ്ങളും ഓഫറുകളും കാത്തിരിക്കുന്നു. വളരെ ലളിതമായ ഘട്ടങ്ങളിലൂടെ ഉപഭോക്താക്കൾക്ക് ഈ ഓഫറിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ സ്വന്തമാക്കാം. ഈ ഓണത്തിന് ആകർഷകമായ നിരവധി ഉപകരണങ്ങൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഷ ഓമി. Xiaomi Air Fryer, Redmi Pad SE, Redmi Watch 3 Active, Redmi Smart TV 32″തുടങ്ങിയവ. കൂടാതെ ‘ഷോപ്പ് & വിൻ ഗോൾഡ്’ ചെയ്യുവാനുള്ള അവസരവും. 2024 ഓഗസ്റ്റ് 9 മുതൽ സെപ്റ്റംബർ 22 വരെ നീണ്ടു നിൽക്കുന്ന ഈ ഓഫർ കാംപെയ്ൻ ഉപഭോക്താക്കൾക്ക് ഓണാഘോഷത്തിലുടനീളം ലഭ്യമായിരിക്കും. 45 ദിവസങ്ങളിലായി 5000-ലധികം സമ്മാനങ്ങൾ ഉറപ്പാക്കിക്കൊണ്ട്, ദിവസേനയും കൂടാതെ പ്രതിവാര പ്രത്യേക സമ്മാനങ്ങളും നിറഞ്ഞ ഒരു വലിയ ഓഫർ കാംപെയ്ൻ ആണ് ഷഓമി അവതരിപ്പിക്കുന്നത്.ദിവസേനയുള്ള സമ്മാനങ്ങൾ കൂടാതെ എല്ലാ ഭാഗ്യശാലികൾക്കും ഓരോ പർച്ചേസിനും സ്വർണ്ണവും, മറ്റു സമ്മാനങ്ങളും നേടാനുള്ള അവസരവും ലഭിക്കും. ഷഓമി എക്സ്ക്ലൂസീവ് സ്റ്റോറുകൾ വഴിയും, കേരളത്തിലുടനീളമുള്ള ഷഓമി റീട്ടെയിൽ സ്‌റ്റോറുകൾ വഴിയും നടത്തുന്ന പർച്ചേസുകൾക്ക് ‘ഓണവിസ്‌മിയം’ കാംപെയ്ൻ ഉൾപ്പെടും.