സ്വര്‍ണ വിലയില്‍ നേരിയ കുറവ്

സംസ്ഥാനത്ത് തുടര്‍ച്ചയായി ഉയര്‍ന്നു കൊണ്ടിരുന്ന സ്വര്‍ണവിലയ്ക്ക് ഇന്ന് നേരിയ ഇടിവ്. ഗ്രാമിന് പത്തുരൂപ കുറഞ്ഞ് വില 6,660 രൂപയിലെത്തുകയും പവന് 53,280 രൂപയിലുമെത്തി. ഓഗസ്റ്റ് എട്ടു മുതല്‍ തുടര്‍ച്ചയായി വർധിച്ചുകൊണ്ടിരുന്ന സ്വർണവിലയിലെ നേരിയ ഇടിവാണ് ഇന്ന് സ്വർണപ്രിയർക്ക് ആശ്വാസമായിരിക്കുന്നത്.ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം മറ്റൊരു തലത്തിലേക്ക് വളരില്ലെന്ന ആശ്വാസമാണ് സ്വര്‍ണക്കുതിപ്പില്‍ താല്‍ക്കാലിക വിരാമത്തിന് ഒരു കാരണം. അതെസമയം രക്ഷാബന്ധന്‍ പ്രമാണിച്ച് കേരളത്തിലെ ജുവലറികളില്‍ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ജുവലറികള്‍ മല്‍സരിച്ച് ഓഫറുകള്‍ പ്രഖ്യാപിച്ചതോടെ വില്പന കുതിച്ചുയരും. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില അഞ്ച് രൂപ കുറഞ്ഞ് 5,510 രൂപയായി. വെള്ളി വിലയില്‍ പക്ഷേ ഒരു രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.