സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്

സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 6,555 രൂപയും പവന് 80 രൂപ കുറഞ്ഞ് 52,440 രൂപയുമായി. ഇന്നലെ ഗ്രാമിന് ഒറ്റയടിക്ക് 95 രൂപയും പവന് 760 രൂപയും കൂടിയിരുന്നു. യുഎസിലെ സാമ്പത്തിക രംഗത്തെ ചലനങ്ങളാണ് സ്വർണവിലയിലും സമ്മർദ്ദം സൃഷ്ടിക്കുന്നത്.അതെസമയം വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 88 രൂപയിലാണ് വ്യാപാരം. ലൈറ്റ്‍വെയ്റ്റ് കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വില ഇന്ന് ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,420 രൂപയായി.