June 8, 2025

രാജ്യമാകെയുള്ള വിലക്കയറ്റത്തോത് 3.54 %

0
images (1) (20)

ന്യൂഡൽഹി: രാജ്യമാകെയുള്ള വിലക്കയറ്റത്തോത് കഴിഞ്ഞ 5 വർഷത്തിനിടയ്ക്കുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 3.54 ശതമാനത്തിലെത്തി. ഭക്ഷ്യവസ്തുക്കളുടെ വിലയിലെ കുറവും, കഴിഞ്ഞ വർഷം ജൂലൈയിലെ വളരെ ഉയർന്ന വിലക്കയറ്റത്തോതുമായി (7.44%) ബന്ധപ്പെടുത്തി കണക്കുകൂട്ടിയതുമൂലമുള്ള കുറവും (ഹൈ ബേസ് ഇഫക്ട്) ഇത്തവണത്തെ നിരക്കിൽ പ്രതിഫലിച്ചിട്ടുണ്ട്. 2019 ഓഗസ്റ്റിലാണ് ഇതിലും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് (3.28%). 2019 ഒക്ടോബറിനു ശേഷം ആദ്യമായാണ് വിലക്കയറ്റത്തോത് 4 ശതമാനമെന്ന ആർബിഐ പരിധിക്ക് താഴെയെത്തുന്നത്.വിലക്കയറ്റത്തോത് സ്ഥിരതയോടെ 4 ശതമാനത്തിനു താഴെയെത്തിയാൽ മാത്രമേ പലിശയിൽ കുറവ് പ്രതീക്ഷിക്കാനാവൂ എന്നാണ് റിസർവ് ബാങ്ക് ആവർത്തിച്ചു വ്യക്തമാക്കിയത്. ബേസ് ഇഫക്ട് മൂലമുണ്ടായ കുറവ് അടുത്ത മാസം പ്രതീക്ഷിക്കാൻ കഴിഞ്ഞേക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്. അങ്ങനെയെങ്കിൽ ഓഗസ്റ്റിലെ വിലക്കയറ്റത്തോത് വീണ്ടും 5 ശതമാനത്തിലേക്ക് ഉയർന്നേക്കാം.കേരളത്തിലും കുറഞ്ഞുകേരളത്തിലെ വിലക്കയറ്റത്തോത് ജൂണിൽ 5.83% ആയിരുന്നത് ജൂലൈയിൽ 4.51% ആയി കുറഞ്ഞു. നഗരമേഖലകളിലെ വിലക്കയറ്റം 4.03%, ഗ്രാമങ്ങളിലേത് 4.75%.

Leave a Reply

Your email address will not be published. Required fields are marked *