January 28, 2026

ചിക്കൻ വിലയില്‍ റെക്കോര്‍ഡ് കുതിപ്പ്

0
IMG-20260105-WA0051

തിരുവനന്തപുരം: പുതുവർഷം പിറന്നിട്ടും കേരളത്തിൽ ഇറച്ചിക്കോഴി വിലയില്‍ കുറവില്ല. ക്രിസ്മസ് സമയത്ത് കിലോയ്ക്ക് 165 രൂപയായിരുന്ന ബ്രോയിലർ കോഴിക്ക് ഇപ്പോള്‍ വിപണിയില്‍ 290 രൂപ വരെയാണ് ഈടാക്കുന്നത്.80 രൂപയിലധികം വർദ്ധനവാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രമായി ഉണ്ടായത്.

നിലവില്‍ ബ്രോയിലർ കോഴി: ₹290 (ശരാശരി), ലെഗോണ്‍ കോഴി: ₹230 എന്നിങ്ങനെയാണ് വില. വില ഇത്രയേറെ വർദ്ധിച്ചിട്ടും വിപണിയില്‍ ആവശ്യക്കാർക്ക് കുറവില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. വരും ദിവസങ്ങളില്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ വില 330 രൂപയിലേക്ക് വരെ എത്തിയേക്കാമെന്ന മുന്നറിയിപ്പും വ്യാപാരികള്‍ നല്‍കുന്നുണ്ട്.

ആഘോഷ സീസണുകളില്‍ വില കൂടുന്നത് പതിവാണെങ്കിലും ഇത്രയും കൂടിയ വർദ്ധനവ് ആദ്യമായാണെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. ഡിസംബർ അവസാന വാരത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ആലപ്പുഴ ജില്ലയില്‍ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ ചിക്കൻ വിഭവങ്ങള്‍ വില്‍ക്കുന്നതിനും ശീതീകരിച്ച മാംസത്തിനും ഏർപ്പെടുത്തിയ നിരോധനത്തില്‍ പ്രതിഷേധിച്ച്‌ ഹോട്ടലുടമകള്‍ രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *