January 29, 2026

കുരുമുളക് വില കുതിക്കുന്നു; റബർ വിലയിൽ നേരിയ മുന്നേറ്റം

0
2421505-untitled-1

കോട്ടയം: ഉത്പാദനം കുറഞ്ഞ് ലഭ്യത കുറഞ്ഞതോടെ റബർ ഷീറ്റിന്റെ വില കിലോയ്ക്ക് രണ്ട് രൂപ കൂടി. അന്താരാഷ്ട്ര വില 190 കടന്നിട്ടും ആഭ്യന്തര വിപണിയില്‍ ആ‌ർ.എസ്.എസ് ഫോർ വില 177 രൂപയാണ്. അതെസമയം റബർ ബോർഡ് വില 185 രൂപയാണ്.ഇറക്കുമതി ചെയ്ത ക്രംബ് റബർ സ്റ്റോക്കുള്ളതിനാല്‍ ആഭ്യന്തര വില കൂടാൻ വ്യവസായികള്‍ വിപണിയില്‍ നിന്ന് വിട്ടു നിന്നു. വേനല്‍ ശക്തമായതോടെ ഉത്പാദനം കുറഞ്ഞിട്ടും ടയർ ലോബി വില ഇടിക്കാൻ ശ്രമിക്കുകയാണെന്ന് കർഷകർ ആരോപിക്കുന്നു. ഉത്പാദനം താഴ്ന്നതിനാൽ വില 200 രൂപ എത്തേണ്ടതാണെന്ന് കർഷകർ ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര വില (കിലോയ്ക്ക് )

ചൈന- — 201 രൂപ

ടോക്കിയോ -191 രൂപ

ബാങ്കോക്ക് –192 രൂപ

മസാല കമ്പനികളുടെ വാങ്ങലും ലഭ്യത കുറഞ്ഞതും കുരുമുളക് വില ഉയർത്തി. രണ്ടാഴ്ചക്കിടെ കിലോയ്ക്ക് പത്ത് രൂപ കൂടി. ചെറുകിട കർഷകർ പച്ച കുരുമുളകാണ് വില്‍ക്കുന്നത്. ഇതോടെ വില കിലോക്ക് 225 രൂപയായി.

കൂടാതെ ബ്രസീലില്‍ മുളകില്‍ വിഷാംശം കലർന്ന ബാക്ടീരിയയെ കണ്ടെത്തിയതിനാല്‍ കയറ്റുമതിക്കാർ അവിടുന്ന് ചരക്ക് വാങ്ങുന്നില്ല. അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 8250 ഡോളറിലേക്ക് ഉയർന്നു.

Leave a Reply

Your email address will not be published. Required fields are marked *