സ്കോഡ ഓട്ടോ ഇന്ത്യക്ക് വില്പനയില് 107 ശതമാനം വളർച്ച
കൊച്ചി: ഇന്ത്യയിലെ ഇരുപത്തഞ്ചാം വര്‍ഷം ഏറ്റവും മികച്ച വളര്‍ച്ച നേട്ടം കൈവരിച്ച് സ്കോഡ ഓട്ടോ ഇന്ത്യ.2025 ൽ 72,665 കാറുകള്‍ വിറ്റഴിച്ച് വില്പനയില് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 107 ശതമാനം വളര്‍ച്ചയാണ് കമ്പനി കാഴ്ച വച്ചത്. 35,166 കാറുകളാണ് 2024 ല്‍ വിറ്റത്.
കമ്പനിയുടെ കസ്റ്റമര്‍ ടച്ച്പോയിന്റുകള്‍ 183 ഇടങ്ങളിലായി 325 എണ്ണമായതും പോയവര്‍ഷത്തെ ശ്രദ്ധേയ നേട്ടമാണ്. കൈലാഖ്, കോഡിയാക്, കുഷാഖ്, സ്ലാവിയ, ഒക്ടേവിയ ആര്‍എസ് എന്നീ മോഡലുകളെല്ലാം മികച്ച പ്രതികരണം നേടിയെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആഷിഷ് ഗുപ്ത വ്യക്തമാക്കി.
