February 4, 2026

സ്വർണവിലയിൽ മാറ്റമില്ല

0
34ab489707587c8670cdc8f0364dd81d

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ജനുവരിയില്‍ താഴേക്കിറങ്ങിയ സ്വർണം ഇപ്പോള്‍ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. നിലവില്‍ പവന് 99,600 രൂപയാണ് വില. ഗ്രാമിന് 12,450 രൂപയാണ് നൽകേണ്ടത്. ഇന്നലത്തെ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. വാങ്ങാൻ ഇരിക്കുന്നവർക്ക് ഇത് ഒരു അവസരം കൂടിയാണ്.ജനുവരി ഒന്നിനാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയില്‍ സ്വർണം ഉണ്ടായിരുന്നത്; 99,040 രൂപ. പിറ്റേദിവസം ഇത് 99,880 ആയി ഉയർന്നു. ഇന്നലെ വീണ്ടും കുറഞ്ഞ് 99600 രൂപയിലെത്തുകയായിരുന്നു.

വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ വാങ്ങാനിരിക്കുന്നവർക്ക് തിരിച്ചടിയാണ് പലപ്പോഴും നൽകുന്നതെങ്കിലും, ദീർഘകാല നിക്ഷേപകർക്ക് സ്വർണം വൻ നേട്ടമാണ് നല്‍കുന്നത്. രാജ്യാന്തര വില ഡോളർ, രൂപ വിനിമയ നിരക്ക് ഇറക്കുമതി തീരുവ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *