February 4, 2026

എല്‍ഐസി; കാലഹരണപ്പെട്ട പോളിസികള്‍ പുതുക്കാൻ അവസരം

0
n6955677741767433783473a776c12406839e36482efacd4daf242263484d04efb41a28d5f7cceea6735bf3

ന്യൂഡല്‍ഹി: കാലഹരണപ്പെട്ട വ്യക്തിഗത പോളിസികള്‍ പുതുക്കാൻ ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ(എല്‍ഐസി) രണ്ടു മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിൻ തുടങ്ങി.ഇതിലൂടെ കാലഹരണപ്പെട്ട വ്യക്തിഗത പോളിസികളെയെല്ലാം പുനക്രമീകരിക്കുകയാണ് ലക്ഷ്യം. 2026 ജനുവരി ഒന്നു മുതല്‍ മാർച്ച്‌ വരെയാണ് കാലാവധി വരുന്നത്.

ലിങ്ക് ചെയ്യാത്ത എല്ലാ ഇൻഷ്വറൻസ് പ്ലാനുകള്‍ക്കും ലേറ്റ് ഫീസില്‍ ഇളവ് നൽകുന്നണ്ടെന്നും അർഹതപ്പെട്ടവർക്ക്, ലേറ്റ് ഫീസിന്റെ 30 ശതമാനം വരെയും പരമാവധി 5,000 രൂപ വരെയും ഇളവ് നൽകുന്നുണ്ടെന്നും എല്‍ഐസി അറിയിച്ചു. അതെസമയം മൈക്രോ ഇൻഷ്വറൻസ് പോളിസികള്‍ക്ക് ലേറ്റ് ഫീസ് 100 ശതമാനം വരെയും ഇളവ് ലഭിക്കും.

പ്രീമിയം അടവിന്റെ കാലാവധി അവസാനിച്ചിട്ടും അടച്ചു തീർക്കാൻ കഴിയാത്ത പോളിസികള്‍ക്ക് പുതുക്കാനുള്ള അവസരവും പ്രചാര കാലയളവില്‍ ലഭ്യമാകും. എന്നാൽ, മെഡിക്കല്‍ ആരോഗ്യ പോളിസികള്‍ക്ക് ഇളവുകള്‍ ബാധകമെല്ല.

Leave a Reply

Your email address will not be published. Required fields are marked *