സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്
കൊച്ചി: തുടർച്ചയായി മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 12,455 രൂപയും പവന് 240 കുറഞ്ഞ് 99,640 രൂപയുമായി.
ഇന്നലെ പവന് 99,880 രൂപയും ഗ്രാമിന് 12,485 രൂപയുമായിരുന്നു.18 കാരറ്റ് സ്വർണത്തിന് 25 രൂപ കുറഞ്ഞ് 10,240 രൂപയും 14 കാരറ്റിന് 20 കുറഞ്ഞ് 7,975 രൂപയുമായി. അതെസമയം വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 243 രൂപയിലാണ് വ്യാപാരം.
