പ്രമുഖ ബ്രാൻഡുകൾ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിൽ പങ്കാളികളാകും
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. ഫെഡറൽ ബാങ്കാണ് ടൈറ്റിൽ സ്പോൺസർ. മെഡിക്കൽ പാർട്ണർ ആസ്റ്റർ മെഡ്സിറ്റിയാണ്.ഇഞ്ചിയോൺ കിയ ലീഡ് കാർ പാർട്ണറായും ടൈഗർ ബാം പെയ്ൻ റിലീഫ് പാർട്ണറായും, മാരിയറ്റ് കൊച്ചി ഹോസ്പിറ്റാലിറ്റി പാർട്ണറായും സഹകരിക്കും.
നോ സീക്രട്ട്സ് ആണ് എനർജി പാർട്ണർ.യൂണിവേഴ്സിറ്റി പാർട്ണറായി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയും പങ്കാളികളാണ്. കൊച്ചിയിൽ ഫെബ്രുവരി എട്ടിനാണ് മാരത്തൺ.അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ കേരളത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഏക മാരത്തണാണിത്. മാരത്തണ്ണിൽ ദേശീയതാരങ്ങൾ ഉൾപ്പെടെ പങ്കെടുക്കും.
