2025 ലെ ഏറ്റവും മികച്ച ഷോപ്പിങ് ഓഫറുകൾ ഒരുക്കി ലുലു
അബൂദബി: ഷോപ്പിങ് ആഘോഷമാക്കാൻ ‘ലുലു ദി ഗ്രാൻഡ് ഫിനാലെ’ ഇന്നലെ ലുലു സ്റ്റോറുകളില്‍ നടന്നു. ഉത്പന്നങ്ങള്‍ക്ക് 70 ശതമാനം വരെ ഓഫറുകളുമായാണ് ലുലു മിഡ്നൈറ്റ് സെയിലും ബിഗ് ഡേയ്സ് സെയിലും ഒരുക്കിയത്.
ഫുഡ്, ഗ്രോസറി, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്സ്, ഫാഷൻ ലൈഫ്സ്റ്റൈല്‍ എന്നിങ്ങനെ നിരവധി ഉത്പന്നങ്ങള്‍ക്ക് ഈ വർഷത്തെ ഏറ്റവും മികച്ച ഓഫറുകളാണ് ലുലു സ്റ്റോറുകളില്‍ ലഭ്യമാക്കിയത്.വെള്ളിയാഴ്ച രാത്രി 11.30 മുതല്‍ പുലർച്ചെ 3 മണി വരെയാണ് ലുലു മിഡ്നൈറ്റ് സെയില്‍ നടന്നത്. അബൂദബി, ദുബൈ, ഷാർജ, അല്‍ ഐൻ, വടക്കൻ എമിറേറ്റുകള്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ലുലു സ്റ്റോറുകളിലാണ് മിഡ് നൈറ്റ് സെയില്‍ ഉണ്ടായിരുന്നത്. വൈവിധ്യമാർന്ന ഉത്പന്നങ്ങള്‍ക്ക് മെഗാ ഓഫറുകളാണ് ഉറപ്പാക്കിയത്.കൂടാതെ, ഡിസംബർ 27 മുതല്‍ ജനുവരി 1 വരെ ആറ് ദിവസങ്ങളിലായി നടക്കുന്ന ‘ബിഗ് ഡേയ്സ്’ സെയിലിന്റെ ഭാഗമായും മികച്ച ഡിസ്കൗണ്ടുകളുണ്ട്. യു.എ.ഇയിലെ എല്ലാ ലുലു സ്റ്റോറുകളിലും ബിഗ് ഡേയ്സ് സെയില്‍ ഓഫറുകള്‍ ലഭ്യമാണ്. ആകർഷകമായ ബാങ്ക് ഓഫറുകളും ലഭ്യമാണ്. ബിഗ് ഡേയ്സ് സെയിലില്‍ ഓണ്‍ലൈൻ പർച്ചേസുകള്‍ക്കും മികച്ച ഓഫറുകളാണുള്ളതെന്നും ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.
