January 29, 2026

സച്ചിന് സോളാര്‍ കമ്പനിയില്‍ നിക്ഷേപം

0
n6944112561766669019472d6d76702585b4555d3b5605d5ddcc93a48be7f421201c9eec7c87dfc9023a258

ഹൈദരാബാദ്: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുല്‍ക്കർ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സണ്ടെക് എനർജി സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡില്‍ നിക്ഷേപം നടത്തി.അദ്ദേഹം സ്വന്തമാക്കിയത് 3.6 കോടി രൂപയുടെ 1.8 ലക്ഷം ഓഹരികളാണ്.

ഇത് കമ്പനിയുടെ മൊത്തം ഓഹരികളുടെ രണ്ട് ശതമാനമാണ്.നിലവില്‍ ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, കർണാടക സംസ്ഥാനങ്ങളിലാണ് കമ്പനിയുടെ പ്രവർത്തനം. കേരളം, ഉത്തർപ്രദേശ്, തമിഴ്നാട്, ഒഡീഷ തുടങ്ങിയിടങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. 2008 ല്‍ ആരംഭിച്ച കമ്പനിയുടെ സ്ഥാപകൻ ഭവാനി സുരേഷ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *