September 26, 2026

കേരള ഫീഡ്സ് കാലിത്തീറ്റകള്‍ 20 കിലോഗ്രാം ചാക്കില്‍ പുറത്തിറക്കി

0
n6944568491766668191438db951912a2202ef7b29b68db63def7dccd9cf9a665da1cc5a84f41d9f4e8e531

തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള കേരള ഫീഡ്സ് ലിമിറ്റഡിന്റെ ജനപ്രിയ ബ്രാൻഡുകളായ കേരള ഫീഡ്സ് എലൈറ്റ്, കേരള ഫീഡ്സ് മിടുക്കി കാലിത്തീറ്റകള്‍ 20 കിലോഗ്രാം ചാക്കില്‍ പുറത്തിറക്കി.ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു.

മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കേരള ഫീഡ്സ് എം. ഡി എം. ടി. ഷിബു, മൃഗസംരക്ഷണ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി മിൻഹാജ് ആലം, ഡയറക്ടർ എം. സി. റെജില്‍, ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് എന്നിവർ പങ്കെടുത്തു. നിലവില്‍ 50 കിലോഗ്രാം ചാക്കിലാണ് കാലിത്തീറ്റ വിപണിയിലെത്തിച്ചിരുന്നത്. കേരള ഫീഡ്സ് എലൈറ്റ്, കേരള ഫീഡ്സ് മിടുക്കി 20 കിലോഗ്രാം ചാക്കിന് യഥാക്രമം 596, 528 രൂപയാണ് വില.

Leave a Reply

Your email address will not be published. Required fields are marked *