January 28, 2026

സംസ്ഥാനത്ത് സ്വര്‍ണവില ഒരു ലക്ഷം കടന്നു; പവന് ഇന്ന് ഒറ്റയടിക്ക് കൂടിയത് 1760 രൂപ!

0
0f80079e0d7b57621223f234969b04c9

സംസ്ഥാനത്ത് സ്വര്‍ണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നു. ഇന്ന് 1760 രൂപയാണ് പവന് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി.ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,01,600 രൂപയായി കൂടി. ഗ്രാമിന് 220 രൂപയാണ് ഇന്ന് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 12,700 രൂപയാണ്.കഴിഞ്ഞ ദിവസവും സ്വര്‍ണവിലയില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.

അതെസമയം ഇന്നലെ രണ്ട് തവണയായി 1440 രൂപയാണ് ഉയര്‍ന്നത്. ഈ മാസത്തിന്റെ ആരംഭത്തിൽ 95,680 രൂപയായിരുന്നു പവന്‍ വില. ഡിസംബര്‍ 9-ന് 94,920 രൂപയിലേക്ക് താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയ ശേഷമാണ് സ്വര്‍ണം തിരിച്ചു കയറി ലക്ഷം കടന്നത്.

യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതും, ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് പോയതുമാണ് സ്വര്‍ണവില ഉയരാൻ പ്രധാന കാരണമായത്. കൂടാതെ ഓഹരി വിപണിയിലെ അസ്ഥിരതയും നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതും വിലയെ സ്വാധീനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *