March 20, 2026

പാസഞ്ചര്‍ വെഹിക്കിള്‍സിന് പ്രത്യേക ഇഎംഐ ഓഫറുകള്ളുമായി ടാറ്റാ മോട്ടോഴ്‌സ്

0
n69399983017663779244406e50b5b78eb94326a6a6c3551e8602b043eeb9114dd7d57a5cc3d911770b87f8

കൊച്ചി: ടാറ്റാ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡ് ഡിസംബറില്‍ ആകർഷകമായ പ്രതിമാസ ഇഎംഐ പദ്ധതികൾ പ്രഖ്യാപിച്ചു.ഐസിഇ വാഹനങ്ങളായ ടിയാഗോ 4,999 രൂപയ്ക്കും ടിഗോർ 5,999 രൂപയ്ക്കും പഞ്ച് 5,999 രൂപയ്ക്കും ആൾട്രോസ് 6,777 രൂപയ്ക്കും നെക്സോണ് 7,666 രൂപയ്ക്കും കര്വ് 9,999 രൂപയ്ക്കുമാണ് ഇഎംഐകൾ തുടങ്ങുക.കൂടാതെ ഇവി വാഹനങ്ങളായ ടിയാഗോ ഇവി 5,999 രൂപയ്ക്കും പഞ്ച് ഇവി 7,999 രൂപയ്ക്കും നെക്സോണ് ഇവി 10,999 രൂപയ്ക്കും കര്വ് ഇവി 14,555 രൂപയ്ക്കും ഇഎംഐ ആരംഭിക്കും.

അതെസമയം ഈ ഇഎംഐ നിരക്കുകൾ 31 വരെ മാത്രമേ ബാധകമായിരിക്കൂവെന്നും ലോണ് തുകയും വാഹനത്തിന്റെ മൊത്തം ഓൺറോഡ് വിലയും അനുസരിച്ച്‌ യഥാർഥ ഇഎംഐ തുകയിൽ മാറ്റങ്ങൾ ഉണ്ടാകാമെന്നും കമ്പനി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *