January 28, 2026

എസ്ബിഐ യോനോ 2.0 അവതരിപ്പിച്ചു

0
images

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെ പുതിയ പതിപ്പായ യോനോ 2.0 അവതരിപ്പിച്ചു. മൊബൈൽ ബാങ്കിങ്ങും നെറ്റ് ബാങ്കിങ്ങും ഉൾക്കൊള്ളുന്ന പുതിയ പ്ലാറ്റ്ഫോം 50 കോടിയിലധികം വരുന്ന ഉപയോക്താക്കൾക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കുമെന്ന് ബാങ്ക് വ്യക്തമാക്കി.

ഒരൊറ്റ ഇന്റർഫേസിൽ മൊബൈൽ ബാങ്കിങ്ങും ഇന്റർനെറ്റ് ബാങ്കിങ്ങും ഉറപ്പാക്കുന്നതിലൂടെ രണ്ട് തരത്തിലുള്ള ഇടപാടുകൾ ഒരൊറ്റ ആപ്പിൽ സാധ്യമാക്കുകയാണ് യോനോ 2.0. കൂടാതെ മൊബൈൽ ആപ്പിനപ്പുറമായി സമഗ്ര ഡിജിറ്റൽ ബാങ്കിങ് ഇക്കോസിസുമാണ് ഇതിലൂടെ എസ്ബിഐ ലക്ഷ്യമിടുന്നത്.നിലവിൽ ഇംഗ്ലിഷിലും ഹിന്ദിയിലും മാത്രം ലഭിക്കുന്ന പുതിയ യോനോ ആപ് ഉടൻ തന്നെ 15 ഭാഷകളിലേക്ക് കൂടി വിപുലീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *