ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ മാനേജിങ് ഡയറക്ടറായി രവി രഞ്ജനെ കേന്ദ്രം നിയമിച്ചു.
2028 സെപ്റ്റംബർ 30 വരെയാണ് നിയമനം. ഇന്നലെ നിയമനം പ്രാബല്യത്തിലായി. അദ്ധേഹം ഡപ്യൂട്ടി മാനേജിങ് ഡയറക്ടറായിരുന്നു. 34 വർഷത്തെ ബാങ്കിങ് മേഖലയിൽ പരിചയസമ്പത്തുണ്ട്.