March 26, 2026

മാലിയിലേക്ക് പുതിയ വിമാന സർവീസ്

0
images (1) (1)

കൊച്ചി: മാലിദ്വീപിന്റെ ദേശീയ വിമാനക്കമ്പനിയായ മാൽദീവിയൻ മാലിയിൽ നിന്ന് കേരളത്തിലേക്കുള്ള അഞ്ചാമത്തെ സർവീസ് തുടങ്ങുന്നു. പുതിയ സർവീസ് 19 മുതൽ തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമാണ്. എയർബസ് എ320 ആണ് കേരളത്തിലേക്ക് പറക്കുന്നത്.

കൂടാതെ 14 പ്രീമിയം ഇക്കോണമി സീറ്റുകളും 138 ഇക്കോണ മിസീറ്റുകളുമടക്കം വിശാലമായ കാബിൻ സൗകര്യമുണ്ട്.ഒരു മണിക്കൂർ സമയം കൊണ്ട് യാത്രക്കാർക്ക് വേഗത്തിലും കണക്ഷൻ ഫ്ലൈറ്റില്ലാതെ നേരിട്ടും കേരളത്തിലേക്കെത്താം. തദ്ദേശവാസികൾക്ക് മാലിയിൽ നിന്ന് കൊച്ചിയിലേക്ക് 15897 രൂപയും തിരുവനന്തപുരത്തേക്ക് 20955 രൂപയുമാണ് നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *