മാറ്റമില്ലാതെ സ്വര്‍ണവില
സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഇന്നലത്തെ വില തന്നെയാണ് ഇന്നും. 98,200 രൂപയാണ് ഒരു പവൻ സ്വര്‍ണത്തിൻ്റെ ഇന്നത്തെ വില.12,275 രൂപയാണ് ഒരു ഗ്രാമിൻ്റെ വില. കുറച്ചു ദിവസങ്ങളായി സ്വര്‍ണത്തിൻ്റെ വില മാറ്റമില്ലാതെ തുടരുകയാണ്. ഈ മാസത്തില്‍ ഏറ്റവും കുറവ് വില രേഖപ്പെടുത്തിയത് കഴിഞ്ഞ 9ന് ആണ്.
94,920 രൂപയായിരുന്നു അന്നത്തെ ഒരു പവൻ സ്വര്‍ണത്തിൻ്റെ വില. 98,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കൂടിയ വില.അതേസമയം, ഈ വര്‍ഷം സ്വര്‍ണത്തിൻ്റെ വില ഒരു ലക്ഷം കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്.
