January 31, 2026

സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് 1400 രൂപ!

0
410595c621ebeefb4b3b4810dbf029f4

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വിണ്ടും വൻ കുതിപ്പ്. പവന് ഒറ്റയടിക്ക് 1400 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 97,280 രൂപയാണ്.ഗ്രാമിന് ആനുപാതികമായി 175 രൂപയാണ് ഉയർന്നത്. 12,160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ രാവിലെ വിലയില്‍ കുറവുണ്ടായെങ്കിലും വൈകിട്ടോടെ പവന്‍ വില 400 രൂപ കൂടി 95,880 രൂപയില്‍ എത്തിയിരുന്നു. ഇന്ന് വില വീണ്ടും കൂടിയതോടെ പവന്‍ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തി.

Leave a Reply

Your email address will not be published. Required fields are marked *