ഫൈന്‍ഡ് എക്‌സ്9 സീരിസ് പുറത്തിറക്കി ഒപ്പോ
കൊച്ചി: സ്മാർട്ട് ഫോണ്‍ ഉപയോക്താക്കള്‍ കാത്തിരുന്ന പ്രീമിയം സ്മാർട്ട്ഫോണായ ഒപ്പോ ഫൈൻഡ് എക്സ്9 സീരീസ് അവതരിപ്പിച്ചു.ഫൈൻഡ് എക്സ്9, ഫൈൻഡ് എക്സ്9 പ്രോ തുടങ്ങിയവയാണ് സീരീസിലുള്ളത്.
പുതുതലമുറ ക്യാമറ, ശക്തമായ പ്രകടനം, സുദീർഘ ബാറ്ററി, കളർഒഎസ് 16 എന്നിവയാണ് പ്രധാന സവിശേഷതകൾ. 16- 512 ജിബി സ്റ്റോറേജുമായി വരുന്ന ഫൈൻഡ് എക്സ്9 പ്രോയ്ക്ക് 1,09,999 രൂപയാണ് വില.12-256 ജിബി ഫൈന്ഡ് എക്സ്9ന് 74,999 രൂപയും 16-512ജിബി എക്സ്9ന് 84,999 രൂപയുമാണ് വില.
കൂടാതെ ഇവയ്ക്കൊപ്പം എൻകൊ ബഡ്സ് 3 പ്രോ പ്ലസ് ടിബ്ല്യൂഎസും ഒപ്പോ പുറത്തിറക്കി. വില 2099 രൂപയാണ്. നവംബർ 30 വരെ 1899 രൂപയ്ക്ക് ഓഫറിൽ ലഭിക്കും.
