February 4, 2026

1600 ശാഖകൾ കടന്ന് ഫെഡറൽ ബാങ്ക്

0
federal-bank-to-open-100-branches-in-fy23

കൊച്ചി: ഫെഡറൽ ബാങ്കിന്റെ ശാഖകളുടെ എണ്ണം 1600 കടന്നു. രാജ്യവ്യാപകമായി ബാങ്കിങ് സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ന്യൂഡൽഹി മാനസരോവർ ഗാർഡനിൽ ആണ് 1600-ാ മത് ശാഖ തുറന്നത്. ഡൽഹി നഗരവികസനമന്ത്രി ആശിഷ് സൂദ് ഉദ്ഘാടനം ചെയ്തു.

ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും ന്യൂഡൽഹി സോണൽ ഹെഡുമായ ആർ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.ഡൽഹി സോണിന് കീഴിലുള്ള ബാങ്കിന്റെ 141-മത് ശാഖയാണിത്.തലസ്ഥാനനഗരം കേന്ദ്രീകരിച്ചുള്ള ബിസിനസ് പ്രവർത്തനങ്ങളിൽ വളർച്ച കൈവരിക്കാൻ പുതിയ ശാഖയിലൂടെ കഴിയുമെന്ന് ബാങ്കിന്റെ കൺസ്യൂമർ ബാങ്കിങ് വിഭാഗം നാഷനൽ ഹെഡ് വിരാട് ദിവാൻജി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *