ഡാലസ്-ഫോര്‍ട്ട് വര്‍ത്തില്‍ ആമസോണ്‍ ഡ്രോണ്‍ ഡെലിവറി തുടങ്ങി
ഡാലസ്: അമേരിക്കയിലെ ഏറ്റവും വലിയ ഓണ്‍ലൈൻ റീട്ടെയിലറായ ആമസോണ്‍, ഡാലസ്- ഫോർട്ട് വർത്ത് (ഡി-എഫ്-ഡബ്ല്യു) മേഖലയില്‍ ഡ്രോണ്‍ ഡെലിവറി സർവീസ് തുടങ്ങി.ആദ്യമായി ഈ സേവനം ലഭ്യമാകുക നോർത്ത് ടെക്സസിലെ റിച്ചഡ്‌സണിലാണ്.
പ്രദേശത്തെ ഉപഭോക്താക്കള്‍ക്ക് പതിനായിരക്കണക്കിന് സാധനങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ ഡ്രോണ്‍ വഴി ലഭിക്കും.5 പൗണ്ട് (ഏകദേശം 2.26 കിലോ) വരെ ഭാരമുള്ള പാക്കേജുകള്‍ വിതരണ കേന്ദ്രത്തിന്റെ 7- 8 മൈല്‍ ചുറ്റളവില്‍ ഡെലിവർ ചെയ്യും. ചെലവ്: 4.99 ഡോളറാണ് ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ഡെലിവറി നിരക്ക്.
വാള്‍മാർട്ടും ഈ രംഗത്ത് സജീവമാണ്.വാക്കോ, സാൻ അന്റോണിയോ (ടെക്സസ്), ടോളെസണ്‍ (അരിസോന), പോണ്ടിയാക് (മിഷിഗൻ), റസ്കിൻ (ഫ്ലോറിഡ) തുടങ്ങിയിടങ്ങളിലും ആമസോണ്‍ ഡ്രോണ്‍ ഡെലിവറി സേവനം അവതരിപ്പിച്ചിട്ടുണ്ട്.
