June 8, 2025

ബ്രോയ്‌ലർ ഫാം തുടങ്ങാൻ സ്ത്രീകൾക്ക് അവസരം

0
images (1) (13)

തിരുവനന്തപുരം: സംസ്ഥാനത്ത് ബ്രോയ്‌ലർ ഫാം തുടങ്ങാൻ വനിതകൾക്ക് അവസരം. കുടുംബശ്രീ വഴി കേരളത്തിൽ നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിയുടെ ഭാഗമാകാനും ബ്രോയ്‌ലർ ഫാം തുടങ്ങാനും വനിതകൾക്ക് ഇതിലൂടെ സാധിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് ഫാമുകൾ ആരംഭിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി ഒക്ടോബറിൽ പത്തനംതിട്ടയിലും പദ്ധതി തുടക്കം കുറിക്കും. ഫാം ഇന്റഗ്രേഷൻ മുഖേന വളർത്തുകൂലി ഇനത്തിൽ കർഷകർക്ക് സ്ഥിരവരുമാനം നേടാമെന്ന് കുടുംബശ്രീ അധികൃതർ അറിയിച്ചു.ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങൾ, മരുന്ന്, തീറ്റ എന്നിവ പദ്ധതിയിലൂടെ സൗജന്യമായി നൽകും. 1000 മുതൽ 10,000 വരെ കോഴിക്കുഞ്ഞുങ്ങളെ വളർത്താൻ ലഭിക്കും. ശാസ്ത്രീയ ഫാം പരിശീലനവും നൽകും. വളർച്ചയെത്തിയ ഇറച്ചിക്കോഴികളെ കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി മുഖേന തിരികെ വാങ്ങി കുടുംബശ്രീ വനിതകൾ നടത്തുന്ന കേരള ചിക്കൻ ഔട്‌ലെറ്റുകൾ വഴി വിപണനം നടത്തും. നിലവിൽ സ്വന്തം നിലയ്ക്ക് ബ്രോയ്‌ലർ ഫാം നടത്തുന്ന കുടുംബശ്രീ അംഗങ്ങൾക്കും പുതുതായി ഫാം തുടങ്ങാൻ താൽപര്യമുള്ളവർക്കും പദ്ധതി ഗുണഭോക്താവാകാം.

Leave a Reply

Your email address will not be published. Required fields are marked *