January 29, 2026

കേരള ജെം ആന്‍ഡ് ജ്വല്ലറി ഷോ ആരംഭിച്ചു

0
n6919362451765001035776cd14a469065583aa0c302c126c7190fa87f9207c9a7a23794f9aacad9e1adb80

കൊച്ചി: 18-ാ മത് കേരള ജെം ആന്ഡ് ജ്വല്ലറി ഷോ (കെജിജെഎസ് എക്സ്പോ 2025) അങ്കമാലി അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ആരംഭിച്ചു.കല്യാൺ ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി. എസ്. കല്യാണരാമൻ എക്സ്പോ ഉദ്ഘാടനം ചെയ്തു.

രാജേഷ് കല്യാണരാമൻ (എക്സിക്യൂട്ടീവ് ഡയറക്ടർ, കല്യാൺ ജ്വല്ലേഴ്സ്), ജോൺ ആലുക്ക (മാനേജിംഗ് ഡയറക്ടർ, ജോസ് ആലുക്കാസ് ജ്വല്ലറി), കെജിജെഎസ് മാനേജിംഗ് ഡയറക്ടർ പി.വി. ജോസ്, പ്രോഗ്രാം ഡയറക്ടറും പിജെ പ്ലാറ്റിനം മാനേജിംഗ് ഡയറക്ടറുമായ മില്ട്ടൺ ജോസ്, ഡയറക്ടർമാരായ സുമേഷ് വധേര, ക്രാന്തി നാഗ്വേക്കർ, കർണാടക ജ്വല്ലറി ഫെഡറേഷൻ ചെയർമാൻ ശ്രീകാന്ത് കാരി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് 183 എക്സിബിറ്റർമാർ പങ്കെടുക്കുന്ന മേളയിൽ സ്വർണം, ഡയമണ്ട്, പ്ലാറ്റിനം, വെള്ളി തുടങ്ങിയവയുടെ പുതിയ കളക്ഷനുകളോടൊപ്പം അത്യാധുനിക മെഷിനറികളും പ്രദർശനത്തിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *