February 4, 2026

ഇസാഫ് സഹകരണ വാരാഘോഷം സംഘടിപ്പിച്ചു

0
n69181306717649299136829d901b3f395751e468f15abd5a79f4cab518aea25d496dd5c7370bfd14d0c461

തൃശൂർ: 72-ാം ദേശീയ സഹകരണവാരാഘോഷം സംഘടിപ്പിച്ച് ഇസാഫ് സ്വാശ്രയ മള്‍ട്ടിസ്റ്റേറ്റ് അഗ്രോ കോ- ഓപ്പറേറ്റീവ് സൊസൈറ്റി.മണ്ണുത്തി കേരള കാർഷിക സർവകലാശാലയില്‍ നടന്ന ചടങ്ങ് കേന്ദ്ര സഹകരണ ജോയിന്റ് രജിസ്ട്രാറും കോ- ഓപ്പറേറ്റീവ് ഇലക്ഷൻ അഥോറിറ്റി മെൻമ്പറുമായ മോണിക്ക ഖന്ന ഉദ്ഘാടനം ചെയ്തു.

ഇസാഫ് കോ-ഓപ്പറേറ്റീവ് ചെയർപേഴ്സണ് സലീന ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യല്‍ എന്റർപ്രൈസസ് സ്ഥാപകനും ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ ഡോ. കെ. പോള്‍ തോമസ് മുഖ്യപ്രഭാഷണം നടത്തി.കാർഷികസർവകലാശാല ഫാക്കല്‍റ്റി ഡീൻ ഡോ. ഇ.ജി. രഞ്ജിത്ത് കുമാർ ക്ലാസ് നടത്തി.

ഇസാഫ് കോ-ഓപ്പറേറ്റീവ് സിഇഒ ജോർജ് തോമസ്, ജില്ലാ കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ പ്രസിഡന്റ് ടി.കെ. പൊറിഞ്ചു, പാണഞ്ചേരി മാർക്കറ്റിംഗ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് റോയ് കെ. ദേവസി, പാഡി ഫാം പ്രൊഡ്യൂസർ കന്പനി ലിമിറ്റഡ് പ്രസിഡന്റ് എം.വി. രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *