ടൈപ്പ് 1 പ്രമേഹം: ബിയോണ്ട് ടൈപ്പ് ക്യാമ്പയിന് അവതരിപ്പിച്ചു
കൊച്ചി: പ്രമേഹരോഗികള്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ബിയോണ്ട് ടൈപ്പ് 1 ന്റെ ആദ്യ കാമ്പയിന് ഇന്ത്യയില്‍ അവതരിപ്പിച്ചു. സഹസ്ഥാപകനായ നിക്ക് ജോനാസും ബോര്‍ഡ് അംഗമായ പ്രിയങ്ക ചോപ്ര ജോനാസും ചേര്‍ന്നാണ് ദ ബിയോണ്ട് ടൈപ്പ് എന്ന പേരില്‍ ക്യാമ്പയിന് ആരംഭം കുറിച്ചത്.
അവബോധം വളര്‍ത്തുക, തെറ്റിദ്ധാരണകള്‍ കുറയ്ക്കുക, താഴെത്തട്ടില്‍ നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന പ്രാദേശിക സംഘടനകളെ പിന്തുണയ്ക്കുക എന്നിവയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇരുവരും വ്യക്തമാക്കി.
