June 8, 2025

കേരളത്തിൽ ഇലക്ട്രിക് വാഹന നിർമാണ പ്ലാന്റ് തുറക്കാൻ ലക്ഷ്യമിട്ട് മഹീന്ദ്ര ആൻഡ് മഹീന്ദ്ര; ചർച്ച ഉടൻ

0
images (1) (12)

ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് വാഹന നിർമാതാക്കളാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. കേരളത്തിൽ ഇലക്ട്രിക് വാഹന നിർമാണ പ്ലാന്റ് തുറക്കാൻ ലക്ഷ്യമിട്ട് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഇത് സംബന്ധിച്ച ചർച്ചകൾക്കായി മഹീന്ദ്ര ഗ്രൂപ്പ് അധികൃതർ അടുത്തയാഴ്ചയോടെ കേരളത്തിലെത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. അതേസമയം, മഹീന്ദ്ര ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.മഹീന്ദ്രയുമായുള്ള ചർച്ച വിജയിച്ചാൽ, വ്യാവസായിക രംഗത്ത് കേരളത്തിന് അത് വലിയ നേട്ടമാകും. അതേസമയം, ഏത് ശ്രേണിയിലെ പ്ലാന്റാണ് കേരളത്തിൽ മഹീന്ദ്ര ലക്ഷ്യമിടുന്നതെന്ന് ഇതുവരെ വ്യക്തമല്ല. കൂടുതൽ കമ്പനികളെ സംസ്ഥാനത്തേക്ക് ആകർഷിക്കാനും അതു സഹായിക്കും. സംസ്ഥാനത്തേക്ക് നിക്ഷേപം ആകർഷിക്കാനായി അടുത്തവർഷം ഫെബ്രുവരിയോടെ ആഗോള നിക്ഷേപക സംഗമം (GIM) സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *