മികച്ച നേട്ടം കൈവരിച്ച് സ്കോഡ; അഞ്ചു ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചു
കൊച്ചി: രാജ്യത്ത് അഞ്ചു ലക്ഷം യൂണിറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ട് സ്കോഡ ഓട്ടോ ഇന്ത്യ. ഇന്ത്യയില്‍ 25-ാം വാർഷികത്തിലെത്തി നില്‍ക്കുന്ന കമ്പനി, നവംബറില്‍ മാത്രം 5,491 യൂണിറ്റുകള്‍ വിറ്റു.കഴിഞ്ഞ വർഷത്തേക്കാള്‍ 90 ശതമാനം വാർഷിക വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്.
അതെസമയം 180 നഗരങ്ങളിലായി 320-ലധികം കസ്റ്റമർ ടച്ച്‌പോയിന്റുകള്‍ വിപുലീകരിക്കാൻ ഒരുങ്ങുകയാണ് സ്കോഡ.കൂടാതെ, വിപുലമായ പ്രോഡക്‌ട് പോർട്ട്ഫോളിയോ, ഉപഭോക്തൃ കേന്ദ്രീകൃത ഓഫറുകള്‍, പാക്കേജുകള്‍ എന്നിവയും അവതരിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
