June 8, 2025

പുത്തൻ ഫീച്ചറുമായി സൊമാറ്റോ

0
images (1) (11)

പുതിയ ഫീച്ചറുമായി ഇന്ത്യയിലെ തന്നെ മികച്ച ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സോമറ്റോ. ഭക്ഷണം ഓർഡർ ചെയ്ത ശേഷം പണമടയ്ക്കുന്ന അവസരത്തിൽ ചില്ലറയില്ലാതെ വിഷമിക്കുന്നവർക്ക് മുമ്പിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചുകൊണ്ട് സൊമാറ്റോ. ഭക്ഷണം എത്തിച്ചു നല്‍കിയ ഡെലിവറി സ്റ്റാഫിന്, ചില്ലറ ഇല്ലാത്തതിനാല്‍ അധിക തുക നല്‍കിയാലും ബാക്കി തുക സൊമാറ്റോ മണി അകൗണ്ടിലേക്ക് നല്‍കും. ഇന്‍സ്റ്റന്‍റ് ബാലന്‍സ് ഫീച്ചര്‍ പ്രകാരം സൊമാറ്റോ മണി അകൗണ്ടിലെ ഈ ബാക്കി തുക പിന്നീട് ഭക്ഷണം വാങ്ങാന്‍ ഉപയോഗിക്കാം. അതേ സമയം ഈ ബാക്കി തുക സൊമാറ്റോ മണി അകൗണ്ടിൽ എത്രനാൾ വരെ സൂക്ഷിക്കാമെന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *