കുതിച്ചുയർന്ന് സ്വർണവില

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയിൽ വർദ്ധനവ്. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 6,445 രൂപയിലും പവന് 160 രൂപ ഉയര്‍ന്ന് 51,560 രൂപയിലുമെത്തി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,330 രൂപയിലെത്തി. ഇന്നലെ രണ്ട് രൂപ താഴ്ന്ന വെള്ളി വില 88 രൂപയില്‍ മാറ്റമില്ല.രാജ്യാന്തര വിപണിയുമായി ചുവടുവെച്ചാണ് കേരളത്തിലും സ്വര്‍ണ വില ഉയർന്നത്. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് രണ്ട് ശതമാനത്തിലധികം വര്‍ധനയായാണ് രാജ്യാന്തര വിലയിലുണ്ടായത്. യു. എസിലെ സാമ്പത്തിക മാന്ദ്യ ഭീഷണിയുള്‍പ്പെടെയുള്ള ഭൗമ രാഷ്ട്രീയ പ്രശ്‌നങ്ങളാണ് സ്വർണവില ഉയർത്തിയത്.