മുത്തൂറ്റ് മൈക്രോഫിൻ എൻസിഡിയിൽ 450 കോടി രൂപ സമാഹരിക്കും
കൊച്ചി: എൻബിഎഫ്സി മൈക്രോ ഫിനാൻസ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിൻ സെക്വേർഡ് വിഭാഗത്തിൽപ്പെട്ട എൻസിഡികളുടെ സ്വകാര്യ പ്ലേസ്മെന്റ് വഴി 450 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു. 9.70 മുതൽ 9.95 ശതമാനം വരെ പ്രതിവർഷ പലിശനിരക്കാകും ഇവയ്ക്ക് ഉണ്ടാകുക.
സ്ഥാപനത്തിന്റെ തുടർ വായ്പാപദ്ധതികൾ, മൂലധന ആവശ്യങ്ങൾ, കടം തിരിച്ചടയ്ക്കൽ, പുനർവായ്പകൾ, പൊതു കോർപറേറ്റ് ആവശ്യങ്ങൾ തുടങ്ങിയവയ്ക്കാകും സമാഹരിക്കുന്ന തുക ഉപയോഗിക്കുക.
