അഡെങ്കപ്പ കഥൈഗള്‍ 2.0 അവതരിപ്പിച്ച് ബ്രിട്ടാനിയ
കൊച്ചി: എഐ സഹായത്തോടെയുള്ള കഥപറച്ചില്‍ പ്ലാറ്റ്ഫോമായ ബ്രിട്ടാനിയ മില്‍ക്ക് ബിക്കീസ് അഡെങ്കപ്പ കഥൈഗള്‍ 2.0 അവതരിപ്പിച്ചു.ടാലന്റഡ് വികസിപ്പിച്ചെടുത്ത പ്ലാറ്റ്ഫോം ദൈനംദിന വസ്തുക്കള്‍ ഉപയോഗിച്ച് രസകരമായ കഥകള്‍ സൃഷ്ടിക്കാൻ സഹായിക്കാനാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
ബ്രിട്ടാനിയ മില്‍ക്ക് ബിക്കീസ് പായ്ക്കറ്റുകള്‍ സ്കാൻ ചെയ്ത് ഇംഗ്ലീഷിലോ തമിഴിലോ കഥകള്‍ തൽക്ഷണം സൃഷ്ടിക്കാനാകുമെന്ന് ബ്രിട്ടാനിയ വ്യക്തമാക്കി.
കൂടാതെ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും തങ്ങളുടെ സൃഷ്ടികള്‍ വീഡിയോ വിവരണങ്ങളായി റിക്കാർഡ് ചെയ്ത് അയയ്ക്കാം. എല്ലാ ആഴ്ചയും മികച്ച എൻട്രികള്‍ക്ക് ആകർഷക സമ്മാനങ്ങളുണ്ടെന്നും അധികൃതർ അറിയിച്ചു.
