ഐക്യു 15 പുറത്തിറക്കി
കൊച്ചി: ഹൈ- പെർഫോമൻസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യുവിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ ഐക്യു 15 വിപണിയിൽ പുറത്തിറക്കി.12 ജിബി + 256 ജിബി വേരിയന്റിന് 72,999 രൂപയാണ് വില. 16 ജിബി + 512 ജിബി വേരിയന്റിന് 79,999 രൂപ.
പ്രീമിയം ഫ്ലാഗ്ഷിപ്പ് രണ്ട് എലഗന്റ് കളർ ഓപ്ഷനുകളിൽ ലഭിക്കും.ഐക്യു 15 നിൽ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറാണുള്ളത്. ആൻഡ്രോയ്ഡ് ഫോണുകളിൽ ആദ്യമായി അവതരിപ്പിക്കുന്ന സാംസംഗ് 2കെഎം 14 ലീഡ് ഒഎൽഇഡി ഡിസ്പ്ലേയും പ്രത്യേകതയാണ്.
