March 20, 2026

ബിസിസിഐയുടെ ഔദ്യോഗിക പങ്കാളിയായി ഏഷ്യൻ പെയ്ൻ്റ്സ്

0
mixcollage-26-nov-2025-12-11-am-3708-2025-11-26-00-29-56

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഔദ്യോഗിക കളർ പാർട്നർ ഇനി ഏഷ്യൻ പെയ്റ്റ്സ്. ബിസിസിഐയുമായി 3 വർഷത്തേക്കുള്ള കരാർ ഒപ്പുവച്ചു. ഈ കാലയളവിൽ ഇന്ത്യയിൽ നടക്കുന്ന പുരുഷ, വനിതാ ക്രിക്കറ്റുകളിൽ 110 മത്സരങ്ങളാണ് നടക്കുക കോടിക്കണക്കിന് ഹൃദയങ്ങളെ കൂട്ടിയിണക്കുന്ന ക്രിക്കറ്റിൽ കമ്പനിയുടെ സാന്നിധ്യം പുതിയ അധ്യായമാണെന്ന് ഏഷ്യൻ പെയ്‌ൻ്റ്സ് മാനേജിങ് ഡയറക്ട്റും സിഇഒയുമായ അമിത് സിംഗ്ലേ പറഞ്ഞു.

പുതിയ പങ്കാളിത്തം രാജ്യമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം പകരുമെന്ന് ബിസിസിഐ വക്ത‌ാവ് ദേവജിത് സൈക്കിയ പ്രതികരിച്ചു. 1942 ൽ പ്രവർത്തനം തുടങ്ങിയ ഏഷ്യൻ പെയ്ൻ്റ്സ് ഇന്ന് 33,987 കോടി രൂപ വിറ്റുവരവുള്ള കമ്പനിയാണ്. 60 ൽ ഏറെ രാജ്യങ്ങളിൽ സാന്നിധ്യമുള്ള സ്ഥാപനത്തിന് 14 രാജ്യങ്ങളിലായി 26 നിർമാണശാലകളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *