ഷെഫ് പിള്ളൈയുടെ പുതിയ ഭക്ഷണശാല സിയാലിൽ പ്രവർത്തനം ആരംഭിച്ചു
കൊച്ചി: സഞ്ചാരി ബൈഷെഫ് പിള്ളൈയുടെ പുതിയ ഭക്ഷണശാല കൊച്ചി വിമാനത്താവളത്തിലെ 0484 എയ്റോ ലൗഞ്ചിൽ പ്രവർത്തനം ആരംഭിച്ചു. ഷെഫ് പിള്ളൈ, എയർ പോർട്ട് ഡയറക്‌ടർ ജി. മനു തുടങ്ങിയവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു മൾട്ടി ക്യുസിൻ ഭക്ഷണശാലയിൽ ഒരേ സമയം 100 പേർക്ക് ഭക്ഷണം കഴിക്കാം. അതെസമയം യാത്രക്കാരല്ലാത്തവർക്കും ഇവിടെ പ്രവേശനമുണ്ട്. കൂടാതെ ഷെഫ് പിള്ളൈയുടെ സിഗ്നേച്ചർ വിഭവങ്ങളും ഇവിടെ നിന്ന് ആസ്വദിക്കാം.
